സോണിയില്‍ വീണ്ടും ഹാക്കിങ്

നെറ്റ് വര്‍ക്കിലെ 10 ലക്ഷം പാസ് വേഡുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ഉപഭോക്താക്കളുടെ ജന്മദിനം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.. അന്വേഷണം ആരംഭിച്ചതായി സോണി അധികൃതര്‍ അറിയിച്ചു. സൈറ്റിലെ വിവരങ്ങളില്‍ ഹാക്കര്‍മാര്‍ മാറ്റം വരുത്തിയിട്ടുണ്ട്.
രണ്ടു മാസം മുന്‍പു സോണിയുടെ പ്ലേ സ്‌റ്റേഷന്‍ വെബ്‌സെറ്റ് ആക്രമിച്ച ഹാക്കര്‍മാര്‍ 77 ലക്ഷം പാസ് വേഡുകള്‍ തട്ടിയെടുത്തിരുന്നു. ഇതേത്തുടര്‍ന്നു പ്ലേ സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു മാസം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇതു 170 മില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാണു കമ്പനിക്കുണ്ടാക്കിയത് .
സുരക്ഷ ശക്തമാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിനിടയിലാണ് വീണ്ടും ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്.












Click it and Unblock the Notifications