ഐപാഡിന് ഒരു വൃക്കയുടെ വിലയുണ്ടോ?

ഓണ്‍ലൈനിലൂടെയായിരുന്നു സെങിന്റെ വൃക്കവില്‍പന. ഐപാഡ് മോഹം തലയ്ക്കുപിടിച്ച സെങ് ഏതുവിധേയനെയും പണമുണ്ടാക്കണമെന്ന ചിന്തയിലായിരുന്നു. അങ്ങനെയാണ് ഇന്റര്‍നെറ്റില്‍ ഇതിന്റെ സാധ്യതകള്‍ സെങ് തിരഞ്ഞത്.
ഓണ്‍ലൈനില്‍ വൃക്ക വാങ്ങാനും വില്‍ക്കാനുമുള്ള ഏജന്റുമാരുടെ പരസ്യം സെങിന്റെ ശ്രദ്ധയില്‍പ്പെട്ടതും അങ്ങനെയാണ്. ഒന്നുമാലോചിയ്ക്കാതെ ഉടന്‍ തന്നെ കച്ചവടം ഉറപ്പിച്ചു. ഇരുപതിനായിരം ചൈനീസ് യുവാനാണ് (3083 ഡോളര്‍) വൃക്കയുടെ വിലയായി സെങിന് ലഭിച്ചത്. തുടര്‍ന്ന് ഹുനാന്‍ പ്രവിശ്യയിലെ ചെംഗ്‌സു നഗരത്തിലെ ഒരു ആശുപത്രിയില്‍ എത്തി സെംഗ് വൃക്ക നല്‍കുകയായിരുന്നു.
ആശുപത്രിയിലെ ചെലവുകളെല്ലാം ഉള്‍പ്പെടെ 22,000 യുവാന്‍ സെങിന് ഏജന്‍സി നല്‍കി. ആശുപത്രി വിട്ടയുടനെ സെങ് ഐപാഡ് മാത്രമല്ല, പുത്തന്‍ ലാപ്‌ടോപ്പും ഐഫോണുമെല്ലാം വാങ്ങി. ഇതൊക്കെ വാങ്ങാന്‍ സെങിന് എവിടെ നിന്ന് പണംകിട്ടിയെന്ന അമ്മയുടെ അന്വേഷണമാണ് വൃക്ക വില്‍പനയുടെ കാര്യം പുറത്താക്കിയത്. സംഭവം ഇവര്‍ ഉടനെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. അനധികൃത അവയവവില്‍പനയ്ക്ക് പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ചൈനയില്‍ ഓണ്‍ലൈനിലൂടെയുള്ള അവയവ വില്‍പന സാധാരണയാണ്. അവയവ കച്ചവടം അവസാനിപ്പിക്കാന്‍ ചൈന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവയൊന്നും കാര്യമായ ഫലംചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications