Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംദേവ് നിരാഹാരസമരം തുടങ്ങി

Ramdev
ദില്ലി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ യോഗഗുരു ബാബാ രാംദേവ് നിരാഹാരസമരം തുടങ്ങി. രാംദേവിനെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ദില്ലി രാംലീസാ മൈതാനത്ത് ശനിയാഴ്ച കാലത്ത് ഏഴുമണിയ്ക്കാണ് രാംദേവിന്റെ സമരം ആരംഭിച്ചത്.

നേരത്തേ അഴിമതിയ്‌ക്കെതിരെ നിരാഹാരസമരം നടത്തി ശ്രദ്ധനേടിയ ഗാന്ധിയന്‍ അന്നാ ഹസാരെ രാംദേവിന്റെ സമരപ്പന്തലില്‍ എത്തുന്നുണ്ട്.

രാംദേവിനെ പിന്തിരിപ്പിക്കാന്‍ രണ്ടു മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ വെള്ളിയാഴ്ച അഞ്ചരമണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ പിന്മാറില്ലെന്ന് രാംദേവ് ഉറച്ച നിലപാടെടുക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, സുബോധ് കാന്ത് സഹായ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരല്ലെന്നും ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ പിന്തുണയോടെയല്ലെന്നും രാംദേവ് വ്യക്തമാക്കി. ചര്‍ച്ചയ്ക്കുശേഷം വെള്ളിയാഴ്ച വൈകിട്ട് 7.15നു രാംലീലാ മൈതാനത്തെത്തിയ രാംദേവിന് അനുയായികള്‍ ആവേശകരമായ വരവേല്‍പ്പു നല്‍കി.

സമരം എത്രയുംവേഗം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

ഇതിനിടെ, അഴിമതിക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ രാംദേവ് ഉന്നയിച്ച ആവശ്യങ്ങളോടുള്ള പ്രതികരണം രാത്രി വൈകി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കി. കള്ളപ്പണം പിടിച്ചെടുക്കല്‍, അഴിമതിവിചാരണയ്ക്കു കൂടുതല്‍ പ്രത്യേക കോടതികള്‍ തുടങ്ങിയ ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്്.

ഇതിനിടെ രാംദേവിന്റെ സമരത്തിന് പിന്നില്‍ ആര്‍എസ്എസ്സും സംഘപരിവാറുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് കുറ്റപ്പെടുത്തി. രാംലീല മൈതാനത്തില്‍ പന്തല്‍ പണിയുന്നത്‌തൊട്ട് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതുവരെ എല്ലായിടത്തും ആര്‍എസ്എസ് പങ്കാളിത്തമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+