Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയില്‍ അഴിഞ്ഞാടിയ ജവാനെ യാത്രക്കാര്‍ കൈവച്ചു

കൊല്ലം: തീവണ്ടിയാത്രക്കിടെ സ്ത്രീകളെ ശല്യം ചെയ്യുകയും മറ്റു യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത ജവാനെ ആര്‍പിഎഫും യാത്രക്കാരും പോര്‍ട്ടര്‍മാരും ചേര്‍ന്നു മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ഗൂര്‍ഖ റജിമെന്റിലെ ലാന്‍സ് നായിക് നേപ്പാള്‍ വാര്‍ബത്ത് ജില്ലക്കാരനായ ബെല്‍ ബഹാദൂര്‍ പന്‍ (31) ആണ് കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായത്. യാത്രക്കാരായ ഒട്ടേറെ പേര്‍ക്കു ജവാന്റെ മര്‍ദനമേറ്റു.

ഹൈദരാബാദില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ എസ്3 കോച്ചിലായിലായിരുന്നു സംഭവം. തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാംപിലേക്കു പോവുകയായിരുന്ന 21 പേര്‍ അടങ്ങിയ സംഘത്തിലെ അംഗമായ ബെല്‍ ബഹാദൂര്‍ പാലക്കാട് മുതല്‍ സ്ത്രീയാത്രക്കാരെ ശല്യം ചെയ്യുകയായിരുന്നുവെന്നു യാത്രക്കാര്‍ പറഞ്ഞു.

കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ശല്യപ്പെടുത്തിയപ്പോള്‍ ഇതേ കംപാര്‍ട്‌മെന്റിലെ മറ്റൊരു യാത്രക്കാരന്‍ എതിര്‍ത്തു. ശല്യം അസഹനീയമായപ്പോള്‍ പെണ്‍കുട്ടി ചങ്ങനാശേരി റയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെട്ടു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ രക്ഷയ്‌ക്കെത്തിയയാളെ ജവാന്‍ കയ്യേറ്റം ചെയ്തു. ഇതു കണ്ടു പ്രശ്‌നത്തില്‍ ഇടപെട്ട മറ്റു യാത്രക്കാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സമീപത്തെ എസ്-4 കോച്ചിലെ സ്ത്രീകളെ ശല്യം ചെയ്യാനും ശ്രമിച്ചു.

യാത്രക്കാര്‍ റയില്‍വേ അധികൃതരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തീവണ്ടി ചെങ്ങന്നൂരിലെത്തിയപ്പോള്‍ ആര്‍പിഎഫ് എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ കംപാര്‍ട്‌മെന്റില്‍ കയറിയെങ്കിലും ജവാനെ സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികളാണു സ്വീകരിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യാത്രക്കാര്‍ രേഖാമൂലം പരാതി നല്‍കണമെന്നായിരുന്നു അവരുടെ നിലപാട്. തീവണ്ടി മാവേലിക്കരയില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് എസ്‌ഐ അവിടെ ഇറങ്ങി.ഇതോടെ ജവാന്‍ ആക്രമണത്തിന്റെ അടുത്തപടിയിലേയ്ക്ക് കടക്കുകയായിരുന്നു. തലങ്ങും വിലങ്ങും നടന്നു കിട്ടിയവരെയെല്ലാം മര്‍ദിച്ചു.

കൂടെയുണ്ടായിരുന്നവര്‍ വിലക്കിയിട്ടും ഇയാള്‍ അക്രമം മതിയാക്കിയില്ല. തുടര്‍ന്നു യാത്രക്കാര്‍ റയില്‍വേ അലര്‍ട്ട് സെല്ലില്‍ വിവരം അറിയിച്ചു. ജവാന്റെ ആക്രമണം തുടര്‍ന്നപ്പോള്‍ യാത്രക്കാര്‍ സംഘടിച്ചു കൈകാര്യം ചെയ്യുകയും ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരും ഒടുവില്‍ യാത്രക്കാര്‍ക്കൊപ്പം ചേരുകയായിരുന്നു.

തീവണ്ടി കൊല്ലത്ത് എത്തിയപ്പോള്‍ എസ്‌ഐ ആര്‍. നരേന്ദ്രന്റെ നേതൃത്വത്തിലുള്ള ആര്‍പിഎഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും അവരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പോര്‍ട്ടര്‍മാരും യാത്രക്കാരും ആര്‍പിഎഫിനോടൊപ്പം ചേര്‍ന്നു ബെല്‍ ബഹാദൂറിനെ കീഴ്‌പ്പെടുത്തി. തുടര്‍ന്നു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ആര്‍പിഎഫ് കേസ് എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+