കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാമിനെ വരച്ചവരയില്‍ നിര്‍ത്തണം: ബാലന്‍

  • By Lakshmi
Google Oneindia Malayalam News

AK Balan
തിരുവനന്തപുരം: കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശിനെ വരച്ചവരയില്‍ നിര്‍ത്താന്‍ വൈദ്യുതി മന്ത്രി ആര്യാടന് മാത്രമേ കഴിയുകയുള്ളുവെന്ന് മുന്‍ മന്ത്ര എകെ ബാലന്‍.

അതിരപ്പള്ളി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ആര്യാടന് കഴിയും. അതിരപ്പിള്ളി, കൂടംകുളി പദ്ധതികള്‍ നടപ്പാക്കാന്‍ ആര്യാടന്‍ ശ്രമിക്കണം- ബാലന്‍ ആവശ്യപ്പെട്ടു. അതിരപ്പിള്ളി പദ്ധതി അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ശ്രമിച്ചതിനു തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി, .

വൈദ്യുതി നിരക്കു വര്‍ധിപ്പിക്കരുതെന്നും വൈദ്യുതി മേഖലയിലെ റവന്യൂകമ്മി നികത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരക്കുവര്‍ധിപ്പിക്കില്ലെന്ന് ആര്യാടന്‍

ബോര്‍ഡിന്റെ നഷ്‌ടം നികത്താന്‍ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. നഷ്‌ടം നികത്താന്‍ മറ്റു വഴികള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

വൈദ്യുതി ബോര്‍ഡിന്റെ റവന്യു കമ്മി നികത്തുന്നതിനുള്ള വഴികളാണ് ആരായുന്നത്. ഒരു രൂപപോലും വര്‍ധിപ്പിക്കാതെ റവന്യു കമ്മി എങ്ങനെ നികത്താനാകുമെന്നാണു സര്‍ക്കാര്‍ പരിശോധിക്കുന്നത്. എന്നാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു കൊണ്ടു നഷ്ടം പരിഹരിക്കുക എന്നതു സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.

English summary
ormer Electricity Minister AK Balan today said that the government should give subsidy to the Kerala State Electricity Board (KSEB) to offset its revenue deficit. He was speaking to the mediapersons in Thrissur.Balan added that Aryadan Mohammad should take necessary steps to implement the much awaited Athirapally project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X