മുഖ്യമന്ത്രി അവകാശലംഘനം നടത്തി: കോടിയേരി

ഗവര്‍ണറുടെ പ്രസംഗത്തിന് മുമ്പ് പദ്ധതികള്‍ പ്രഖ്യാപിച്ചത് നിയമസഭയോടുള്ള അനാദരവമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
ജൂണ്‍ രണ്ടിന് വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി പദ്ധതികള്‍ പ്രഖ്യാപിച്ചത്. മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തും, ഒരു രൂപയ്ക്കുള്ള അരി ഓണത്തിന് മുമ്പ് നല്‍കും തുങ്ങി ഒട്ടേറെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സഭയില്‍ പ്രഖ്യാപിക്കേണ്ട ഈ കാര്യങ്ങളെല്ലാം പുറത്ത് പറഞ്ഞുവെന്ന് ആരോപിച്ചാണ് ചട്ടം 156 പ്രകാരം കോടിയേരി മുഖ്യമന്ത്രിയ്‌ക്കെതിരെ അവകാശലംഘനത്തിന് കോടിയേരി നോട്ടീസ് നല്‍കിയത്.
സ്പീക്കര്‍ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭ അനിശ്ചിതകാലത്തേക്കു പിരിയുകയാണെന്നു സ്പീക്കര്‍ പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സഭാ നടപടികള്‍ പുറത്തു പറഞ്ഞത് അവകാശലംഘനം ആണെന്നാണു കോടിയേരിയുടെ ആരോപണം.












Click it and Unblock the Notifications