പെരുമാറ്റദൂഷ്യം: സിഐടിയു നേതാവിന് സ്ഥലംമാറ്റം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനിലെ സിഐടിയു യൂണിയന്‍ നേതാവിനെ മാനേജിങ് ഡയറക്ടര്‍ സ്ഥലം മാറ്റി. പെരുമാറ്റദൂഷ്യം ആരോപിച്ചാണ് സ്ഥലം മാറ്റല്‍.
ചിത്രാഞ്ജലി സ്റ്റുഡിയോയിലെ എ.സി. ഓപ്പറേറ്ററായിരുന്ന യൂണിയന്‍ നേതാവിനെ ഒരു വനിതാ ജീവനക്കാരിക്കൊപ്പം ആശാസ്യകരമല്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട്ടേക്കും ജീവനക്കാരിയെ ചേര്‍ത്തലയിലേക്കും സ്ഥലംമാറ്റി. ഇരുവരെയും വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്തു നിന്ന് വിടുതല്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് ഇനിയൊരിക്കലും തിരുവനന്തപുരത്ത് നിയമനം നല്‍കരുതെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications