മയക്കുമരുന്ന് കച്ചവടം: പൊലീസുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: മാലിക്കാരിയുമൊത്ത് നഗരത്തില്‍ ഹാഷിഷ് കച്ചവടം നടത്തിവന്നിരുന്ന പൊലീസുകാരന്‍ പിടിയിലായി.
കരമനസ്വദേശി സുമേഷ് കൃഷ്ണനാണ്(28)പിടിയിലായത്. ഇയാള്‍ കാരണംകാണിക്കാതെ ഡ്യൂട്ടിയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് നടപടി നേരിടുകയാണ്. മാലി സ്വദേശിനിയായ സീനത്ത് സുമ(27)ആണ് ഇയാള്‍ക്കൊപ്പം പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ മെഡിക്കല്‍കോളെജ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 31 ഗ്രാം കഞ്ചാവും 78 ഗ്രാം ഹിഷിഷും പിടികൂടിയിട്ടുണ്ട്. അച്ഛന്റെ മരണത്തെത്തുടര്‍ന്നാണ് സുമേഷിന് പൊലീസില്‍ ജോലികിട്ടിയത്.
എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ഇയാള്‍ 2005 മുതല്‍ ജോലിയില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കിട്ടുന്ന ശമ്പളം ജീവിക്കാന്‍ തികയാത്തതിനാല്‍ മാലിക്കാരുടെ ഗൈഡായി പ്രവര്‍ത്തിക്കുന്നു എന്നാണ് പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications