ഇല്ല്യാസ് കശ്മീരി കൊല്ലപ്പെട്ടുവെന്ന്

അല്‍ഖായിദയുമായി അടുത്ത ബന്ധമുളള പാക്ക് തീവ്രവാദ സംഘടനയായ ഹുജിയുടെ (ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമിക്)സ്ഥാപക നേതാവാണ് ഇല്ല്യാസ് കശ്മീരി. മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്നാണ് കരുതപ്പെടുന്നത്. മുന്‍ പാക്ക് കമാന്‍ഡോ കൂടിയായി കശ്മീരിയുടെ മരണവാര്‍ത്ത പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇല്ല്യാസിയുടെ തലയ്ക്ക് അമേരിക്ക 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. കശ്മീരി അടക്കമുള്ള തീവ്രവാദികളെ എത്രയും പെട്ടെന്നു പിടികൂടാന്‍ നടപടിയെടുക്കണമെന്നു യുഎസ് പാക്കിസ്ഥാനോടു കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലെ പൈലറ്റില്ലാ വിമാന ആക്രമണങ്ങളില്‍ പലതവണ കശ്മീരിയെ യുഎസ് ലക്ഷ്യമിട്ടിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
യുഎസ് പാക്കിസ്ഥാന് അടുത്തിടെ കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ കശ്മീരിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. മുംബൈ മാതൃകയില്‍ യൂറോപ്പിലെ പ്രമുഖ നഗരങ്ങളില്‍ ആക്രമണ പരമ്പര നടത്താന്‍ ഇയാള്‍ പദ്ധതി തയാറാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ചിക്കാഗോയില്‍ തഹാവുര്‍ റാണ പ്രതിയായ കേസില്‍ കശ്മീരിക്കെതിരെയും യുഎസ് അന്വേഷകര്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ദില്ലിയിലെ നാഷണല്‍ ഡിഫന്‍സ് കോളജ് ആക്രമിക്കാന്‍ ഇല്ല്യാസ് കശ്മീരി പദ്ധതിയിട്ടിരുന്നെന്നു മുംബൈ ആക്രമണ കേസില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications