ഭീഷണിപ്പെടുത്തി സമരം നിര്‍ത്തിച്ചു: രാംദേവ്

ഹരിദ്വാറിലെ ആശ്രമത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാംദേവ് കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.. അടിയന്തരാവസ്ഥക്കാലത്തുപോലും കണ്ടിട്ടില്ലാത്ത കാര്യമാണ് തന്റെ കാര്യത്തില്‍ നടന്നതെന്ന് രാംദേവ് പറഞ്ഞു.
രാജ്യത്ത് സാധാരണക്കാര്‍ക്ക് രക്ഷയില്ലെന്നും, തന്റെ സമരം തടസ്സപ്പെടുത്താനായി സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിനിടയ്ക്ക് രാംദേവ് പലവട്ടം വീകാരാധീനനായി.
പൊലീസ് എന്നോട് മോശമായി പെരുമാറി. ശാരീരികമായി പീഡിപ്പിച്ചു. കള്ളപ്പണത്തിന്റെ കാര്യമൊഴികെ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിച്ചിരുന്നു. രാംലീലമൈതാനത്ത് കുട്ടികള്‍ പോലും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. സ്ത്രീകളെയും പുരുഷന്മാരെയും പൊലീസ് വലിച്ചിഴച്ച് മര്‍ദ്ദിച്ചു. ഹോട്ടലില്‍ എന്നെക്കൊണ്ട് നിര്‍ബ്ബന്ധിച്ച് കത്ത് നല്‍കിച്ചു. സമരം നിര്‍ത്തിയില്ലെങ്കില്‍ അതിന്റെ അനന്തരഫലത്തെക്കുറിച്ച് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി- രാംദേവ് ആരോപിച്ചു.
ഒരു ഹോട്ടലില്‍ വച്ചാണ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. അവര്‍ മൈതാനത്ത് വരാനും ഞാന്‍ അവരുടെ ഓഫീസില്‍ പോകാനും തയ്യാറായിരുന്നില്ല. ശനിയാഴ്ച രാത്രി എനിയ്ക്ക് കാളരാത്രിയായിരുന്നു- അദ്ദേഹം പറഞ്ഞു.
കപാലമുണ്ടാക്കിയതിന് രാംദേവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദില്ലിയില്‍ പ്രവേശിക്കുന്നത് രാംദേവിന് 15 ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications