Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളുകുടിക്കാന്‍ പ്രായം 25, അതിശയകരം: ബച്ചന്‍

Amitabh Bachchan
മുംബൈ: മദ്യപിക്കാന്‍ 25 വയസ്സ് തികയണമെന്ന് നിയമമുണ്ടാക്കിയ മഹാരാഷ്ട്ര സര്‍്ക്കാറിന്റെ നടപടി അതിശയകമരമാണെന്ന് ബിഗ് ബി അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയാണ് ഈ പ്രായപരിധിയെക്കുറിച്ച് ബച്ചന്‍ അഭിപ്രായപ്രകടനം നടത്തിയത്.

രാജ്യത്തെ പൗരനെന്ന നിലയില്‍ വോട്ട് ചെയ്യാനുള്ള അവകാശത്തിന് 25വയസ്സാകേണ്ടതില്ല. സൈന്യത്തില്‍ ചേരാനും ഇത്രയും പ്രായം ആവശ്യമില്ല. മഹാരാഷ്ട്രയിലെ ഈ നിയമം അതിശയകരം- എന്നിങ്ങനെയാണ് ബച്ചന്‍ പറയുന്നത്.

താന്‍ മദ്യപിക്കാറില്ലെന്നും മത്സ്യമാംസാദികള്‍ കഴിയ്ക്കാറില്ലെന്നും ബച്ചന്‍ പറയുന്നു. ഒപ്പം തന്നെ ഇതിനൊന്നും തന്നെ നിര്‍ബ്ബന്ധിക്കുന്നത് തനിക്കിഷ്ടമില്ലെന്നും അദ്ദേഹം ട്വീറ്ററില്‍ പറയുന്നു.

എന്തായാലും കള്ളുകുടിയെ സ്‌നേഹിക്കുന്ന യുവാക്കള്‍ക്കിടയില്‍ ബച്ചന്റെ ട്വീറ്റിന് നല്ല പ്രതികരണമാണ് പറയുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ മദ്യക്കമ്പനിയുടെ ജനറല്‍ മാനേജരായ സിദ്ധാര്‍ത്ഥ് മല്യയ്ക്ക് വെറും 23വയസ്സാണ് പ്രായമെന്ന കാര്യമുള്‍പ്പെടെ പലരും പലകാര്യങ്ങളും ചൂണ്ടിക്കാട്ടിയിടുണ്ട്.

പതിനെട്ട് വയസ്സ് തികഞ്ഞാല്‍ വോട്ടവകാശം ലഭിക്കുമെങ്കില്‍ മദ്യപിക്കുന്നതിനുള്ള അവകാശവും ലഭിക്കണമെന്നാണ് യുവാക്കളില്‍ പലരും അഭിപ്രായപ്പെടുന്നത്. വിവാഹിതനാവാനും െ്രെഡവിംഗ് ലൈസന്‍സ് ലഭിക്കാനും കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ മദ്യപാനത്തിനു മാത്രം ഇത്രയും ഉയര്‍ന്ന പ്രായപരിധി കൊണ്ടുവന്നത് എന്തിനാണെന്നാണ് യുവാക്കളുടെ ചോദ്യം.

മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെയാണ് മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള പ്രായപരിധി 21 ല്‍ നിന്ന് 25 ആക്കി ഉയര്‍ത്തിയത്. 21 വയസ്സുകാര്‍ക്ക് ബീറും വൈനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മാത്രമേ അനുവാദമുള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+