Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംദേവിന്റെ അറസ്റ്റ്: ബിജെപി നിരാഹാരസമരത്തിന്

Gadkari
ദില്ലി: അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാര സമരം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി രാജ്യവ്യാപകമായി 24 മണിക്കൂര്‍ നിരാഹാരസമരം നടത്തും.

രാംദേവിനെതിരെ അര്‍ദ്ധരാത്രിയില്‍ പോലീസ് നടത്തിയ അറസ്റ്റ് നാടകം ക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. നിതിന്‍ ഗഡ്കരിക്കു പുറമേ, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും ഞായറാഴ്ച നടത്തുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.

സമാധാനപരമായി സമരം നടത്തിയവര്‍ക്കു നേരെ അര്‍ദ്ധരാത്രിയില്‍ നടത്തിയ നീക്കം രാജ്യം പോലീസ് ഭരണത്തിലേക്ക് നീങ്ങുന്നതായി സംശയം ജനിപ്പിക്കുന്നുവെ്‌നനും സംഭവത്തില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു. രാജ്യത്ത് ജനാധിപത്യമോ നിയമവാഴ്ചയോ ഉണ്ടോയെന്ന് സംശയിക്കുന്നതായി ആര്‍എസ്എസ് വക്താവ് രാം മാധവ് പറഞ്ഞു.

ഇതിനിടെ രാംദേവ് ചതിയനാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ആരോപിച്ചു. അഴിമതി വിരുദ്ധ പ്രക്ഷോഭം എന്ന പേരില്‍ ജനങ്ങളെ ഇളക്കിവിടാനാണ് രാംദേവ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുമായി ധാരണയിലെത്തിയെങ്കിലും അവസാനനിമിഷം രാംദേവ് പിന്മാറുകയായിരുന്നു. ആര്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്ന് മാധ്യമങ്ങള്‍ ആലോചിക്കണം. നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഭരണകൂടം നടത്തിയ ശ്രമം മാത്രമായിരുന്നു രാംലീല മൈതാനിയിലേത്-അദ്ദേഹം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+