അഴിതി: സിപിഎം നേതാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
കൊല്‍ക്കത്ത: എട്ടു സിപിഎം പ്രാദേശിക നേതാക്കളെ അഴിമതി ആരോപിച്ച് ഗ്രാമവാസികള്‍ പിടികൂടി മര്‍ദ്ദിക്കുകയും ഇവരെ കെട്ടിയിട്ട് വലിച്ചിഴച്ച് കുറ്റസമ്മതം എഴുതിവാങ്ങിയ്ക്കുകയും ചെയ്തു.
ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ സരായ്ഘഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മൂന്നു ഗ്രാമപഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് മുന്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണു മര്‍ദനമേറ്റവര്‍.
വികസന ഫണ്ടിലേക്കു രണ്ടാഴ്ച മുന്‍പ് ലഭിച്ച ആറുലക്ഷം രൂപയുടെ കണക്കു ചോദിച്ചപ്പോള്‍ പിന്നീടു തരാമെന്ന മറുപടിയില്‍ ക്ഷുഭിതരായി ചിലര്‍ നേതാക്കളെ ആക്രമിക്കുയായിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി അറിയില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ബര്‍ദ്വാന്‍ എഎസ്പി പറഞ്ഞു.












Click it and Unblock the Notifications