Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംദേവിന്റെ സമരം തടഞ്ഞത് കാടത്തം: ബിജെപി

BJP
ദില്ലി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാരസമരം നടത്തിയ യോഗഗുരു ബാബ രാംദേവിനെ അറസ്റ്റുചെയ്ത് നീക്കിയത് ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് ബിജെപി ആരോപിച്ചു.

1975ലെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ് ഈ നടപടി ഓര്‍മ്മിപ്പിക്കുന്നതെന്നും ബിജെപി വക്താവ് പ്രഖാഷ് ജയദേകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാടത്തപരമായാണ് സര്‍ക്കാര്‍ സത്യാഗ്രഹികളോട് പെരുമാറിയതെന്നും ബിജെപി ആരോപിച്ചു.

ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ബാബാ രാംദേവിനെ പൊലീസ് സമരപ്പന്തലില്‍ നിന്നും നീക്കിയത്. സമരം നടത്തിയിരുന്ന രാംലീല മൈതാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാംദേവുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരവേതന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമരം ബിജെപിയും ആര്‍എസ്എസും വിദൂരത്തിരുന്നു നിയന്ത്രിക്കുകയാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും പാര്‍ട്ടി വക്താവ് അഭിഷേക് സിങ്വിയും കുറ്റപ്പെടുത്തിയത്.

ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഇത്തരം സമരങ്ങളെ ഉപയോഗിക്കുകയാണെന്നും സര്‍ക്കാരിനെ അസ്ഥിരമാക്കുക മാത്രമല്ല ജനങ്ങളെ അസ്വസ്ഥരാക്കുകയുമാണ് അവര്‍ ചെയ്യുന്നതെന്നും ഇരുനേതാക്കളും കുറ്റപ്പെടുത്തി.

എന്നാല്‍ രാംദേവിന്റെ സമരത്തിന് ധാര്‍മ്മിക പിന്തുണമാത്രമേ നല്‍കുന്നുള്ളുവെന്നാണ് ബിജെപി പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+