Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംദേവിനെ കൊണ്ടുപോയത് ഹരിദ്വാറിലേയ്ക്ക്

Ramdev
ദില്ലി: അഴിമതിയ്‌ക്കെതിരെയുള്ള നിരാഹാരസത്യഗ്രഹത്തിനിടെ പൊലീസ് അറസ്റ്റുചെയ്ത യോഗഗുരു രാംദേവിനെ ഹരിദ്വാറിലുള്ള അദ്ദേഹത്തിന്റെ ആശ്രമത്തിലേയ്ക്ക് കൊണ്ടുപോയെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള അറിയിച്ചു.

ഞായറാഴ്ച ഉച്ചയോടെ അദ്ദേഹത്തെ ആശ്രമത്തില്‍ എത്തിക്കുമെന്നും പിള്ള പറഞ്ഞു.
ബാബ രാംദേവിനെ പൊലീസ് അതിക്രമിച്ച് അറസ്റ്റു ചെയ്യുകയായിരുന്നെന്ന അദ്ദേഹത്തിന്റെ അനുയായികളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു.

അല്പനേരത്തേക്ക് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നത് വാസ്തവമാണ്. എന്നാല്‍ ഉടന്‍ തന്നെ ദില്ലിയില്‍ നിന്ന് പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയായിരുന്നു. പൊലീസ് മോശമായി രാംദേവിനോട് പെരുമാറിയിട്ടില്ലെന്നും ജി.കെ.പിള്ള വിശദീകരിച്ചു. പൊലീസ് നടപടിയ്ക്കുപിന്നാലെ ബാബ ഡെറാഡൂണിലാണ് എത്തിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് വ്യക്തമായ സ്ഥിരീകരണമൊന്നും ലഭ്യമല്ല.

ഇതിനിടെ രാംദേവിനെതിരെയുള്ള പൊലീസ് നടപടി മനുഷ്യത്വരഹിതമെന്നു സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. രാംദേവിന്റെ നിരാഹാര സമരം മതനിരപേക്ഷമല്ലെന്നു നേരത്തെ മേധ വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+