നാലരവയസ്സുകാരിയെ കൊന്നകേസ്: 13കാരന്‍ പിടിയില്‍
കുമളി: നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൊന്നശേഷം മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിച്ച കേസില്‍ പതിമൂന്നുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മൃതദേഹം മരപ്പൊത്തിലുണ്ടെന്ന കാര്യം എല്ലാവരെയും അറിയിച്ച വിദ്യാര്‍ഥി തന്നെയാണ് പിടിയിലായത്.
ഏലത്തോട്ടം തൊഴിലാളികളായ ശശികുമാറിന്റെയും മാലതിയുടെയും ഏക മകളായിരുന്നു മരിച്ച ശ്രീജ. ഇവര്‍ ജോലിയ്ക്കുപോയപ്പോള്‍ വീട്ടില്‍ കുട്ടി തനിച്ചായിരുന്നു. ഈ നേരത്തെത്തിയ വിദ്യാര്‍ഥി കുട്ടിയെ പീഡിപ്പിച്ചശേഷം കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.
പിന്നീട് മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയപ്പോള്‍ യാദൃശ്ചികമായി മൃതദേഹം കണ്ടെത്തിയപോലെ അഭിനയിക്കുകയും വിവരം മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. ശ്രീജയുടെ അയല്‍വാസിതന്നെയാണ് ഈ പതിമൂന്നുകാരന്‍. സംഭവത്തില്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications