രാംദേവിന്റെ സമരത്തിനിടെ ആത്മഹത്യാശ്രമവും
മുസാഫര്‍പൂര്‍ (ബിഹാര്‍): യോഗ ഗുരു ബാബാ രാംദേവിന്റെ നിരാഹത്തിനിടെ ആത്മഹത്യാശ്രമവും. ജീവനൊടുക്കാന്‍ ശ്രമിച്ച ദേവ്ബ്രത എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാംദേവിന് പിന്തുണ പ്രഖ്യാപിച്ച് നേരത്തെതന്നെ നിരാഹാര സമരം തുടങ്ങിയിരുന്ന ഇയാളെ നാലുദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത ഉടനെ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മുസാഫര്‍പൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ സമരം നടത്തിവന്നവരുടെ ഇടയിലേക്കു കയറിച്ചെന്ന ഇയാള്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടതിനാല്‍ ശ്രമം വിജയിച്ചില്ല.












Click it and Unblock the Notifications