Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയില്‍ ബാബയെ പൊലിസ് കസ്റ്റ‍ിയിലെടുത്തു

Baba Ramdev
ദില്ലി: രാം ലീല മൈതാനിയില്‍ നിരാഹാരം നടത്തിയിരുന്ന ബാബ രാംദേവിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇദ്ദേഹത്തെ ഹരിദ്വാറിലെ ശ്രമത്തില്‍ എത്തിയ്ക്കുമെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ഒന്നര മണിയോടെയായിരുന്നു പൊലീസ് നടപടി.

വിദേശ ബാങ്കുകളിലെ കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരെ സര്‍കാര്‍ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ അഞ്ച് ശനിയാഴ്ച മുതലാണ് ബാബ രാംദേവ് നിരാഹാരം തുടങ്ങിയത്.

രാത്രിയില്‍ മൈതാനത്തിലെ പന്തല്‍ പൊലീസ് വളഞ്ഞു. രാംദേവിനെ പൊലീസ് അറസ്റ്റ് ചെയ്യാതിരിയ്ക്കാന്‍ അനുയായികള്‍ വലയം തീര്‍ത്തെങ്കിലും ഫലമുണ്ടായില്ല. എതിര്‍ത്ത അനുയായികള്‍ക്ക് നേരെ കണ്ണീര്‍ വാതക പ്രയോഗം നടത്തിയാണ് പൊലീസ് പ്രതികരിച്ചത്. തുടര്‍ന്ന് ബാബയെ അവര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബാബയെ അറസ്റ്റ് ചെയ്തതായി സമ്മതിയ്ക്കാന്‍ പൊലീസ് ആദ്യം തയാറായില്ല. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ ക്യാമ്പ് നടത്താനായി ഒരു മാസത്തേയ്ക്കാണ് ഈ മൈതാനം വാടകയ്ക്ക് എടുത്തിരുന്നത്. ഇതും റദ്ദാക്കിയിട്ടുണ്ട്.

വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പൊതുസ്വത്തായി പ്രഖ്യാപിക്കുന്നായിരുന്നു രാംദേവിന്റെ പ്രധാന ആവശ്യം. ചര്‍ച്ചകളില്‍ ഇത് ഭാഗികമായി സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ച് രാംദേവിന് കത്ത് നല്‍കിയെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. കള്ളപ്പണം സംബന്ധിച്ച് നിയമനിര്‍മാണം നടത്താമെന്നും കത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടത്രെ.

ശനിയാഴ്ച വൈകിട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ തന്നെ വഞ്ചിച്ചെന്നായിരുന്നു രാംദേവിന്റെ നിലപാട്. നിരാഹാരം പിന്‍വലിയ്ക്കാമെന്ന് പറഞ്ഞ വാക്കില്‍നിന്ന് രാംദേവ് പിന്മാറിയെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച കേന്ദ്ര മാനവശേഷി വികസനമന്ത്രി കപില്‍ സിബലിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+