രഞ്ജിതയുടെ പരാതിയില്‍ ലെനിന് നോട്ടീസ്
ചെന്നൈ: സ്വാമി നിത്യാനന്ദയും നടിയുമൊത്തുള്ള കിടപ്പറരംഗമെന്ന പേരില്‍ വീഡിയൊ പുറത്തുവിട്ട കേസില്‍ നിത്യാനന്ദയുടെ മുന്‍ ശിഷ്യന്‍ ലെനിന് കോടതിയുടെ സമന്‍സ്.
വീഡിയോ ദൃശ്യങ്ങള്‍ വ്യാജനിര്‍മിതമാണെന്നും ലെനിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബാംഗ്ലൂര്‍ രാംനഗര്‍ കോടതിയില്‍ കഴിഞ്ഞ ഡിസംബറില്‍ നടി രഞ്ജിത നല്‍കിയ കേസിലാണ് ലെനിന് സമന്‍സയച്ചത്.
സമന്‍സിനെ നിയമപരമായി നേരിടുമെന്ന് ലെനിന്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്നും രഞ്ജിതയുടെ കേസില്‍നിന്ന് താന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് നിത്യാനന്ദയെ വെട്ടിലാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ലെനിന്‍ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നിത്യാനന്ദ ഇപ്പോള്‍ ജാമ്യത്തിലിറങ്ങി വീണ്ടും ആശ്രമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്.












Click it and Unblock the Notifications