ഭോപ്പാല്‍: ബാബ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിന്റെ വീടിനു നേരെ കല്ലേറ്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്തിട്ടില്ലെങ്കിലും വീടിന് കാവല്‍ ഏര്‍പ്പെടുത്തി.
ബാബാ രാംദേവ് കള്ളനാണെന്നും രാജ്യത്തെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ദില്ലിയില്‍ നിരാഹാരം അനുഷ്ഠിച്ചു വന്ന രാംദേവിനെ ഞായറാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
രാംദേവിനെ പോലൊരാളെ പ്രക്ഷോഭം നടത്താന്‍ അനുവദിക്കില്ല. അദ്ദേഹം യോഗ ക്‌ളാസുകള്‍ നടത്തിയാല്‍ മതിയെന്നും സിങ് പറഞ്ഞു.