കാമുകന്‍ വെടിയുണ്ട അയച്ചു; കാമുകി ബോധം കെട്ടു
അഗര്‍ത്ത: നിരാശനായ കാമുകന്‍ അയച്ച വെടിയുണ്ടകള്‍ കണ്ട് കാമുകി തലകറങ്ങി വീണു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് സംഭവം നടന്നത്.
കൊറിയര്‍ വഴിയാണ് കാമുകനായ ഹബീബ് മിയ കാമുകിയ്ക്ക് വെടിയുണ്ടകള്‍ പാര്‍സല്‍ ചെയ്തത്. 9എംഎം പിസ്റ്റളിന്റെ ഉണ്ടകളാണ് ഇയാള്‍ അയച്ചതെന്ന് ഈസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ നാരായണ്‍ ഷാ പറഞ്ഞു.
അഗര്‍ത്തലയിലെ ഗോബിന്ദ ബല്ലവ് പന്ത് നഴ്‌സിങ് സ്‌കൂളിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിനിയ്ക്കാണ് പാര്‍സലായി വെടിയുണ്ട ലഭിച്ചത്. ശനിയാഴ്ച വൈകീട്ട്് കയ്യില്‍ കിട്ടിയ പാര്‍സല്‍ തുറന്നുനോക്കിയ പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടിയെ പിന്നീട് കുട്ടിയെ ജിബി പന്ത് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
കാമുകന്‍ വെടിയുണ്ടകള്‍ അയയ്ക്കാനുണ്ടായ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications