രാംദേവിന്റെ യോഗത്തിന് യുപിയില്‍ വിലക്ക്
ലഖ്നൊ: നിരാഹാരസമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ പ്രതിഷേധയോഗം നടത്താനുള്ള ബാബാ രാംദേവിന്റെ നീക്കത്തിന് തിരിച്ചടി.
രാംദേവ് സംസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ദില്ലി രാംലീല മൈതാനത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ഹരിദ്വാറിലെത്തിച്ച ബാബ, താന്‍ വൈകാതെ നോയിഡയില്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന് തൊട്ടു പിറകെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിരോധന ഉത്തരവ് പുറത്തിറങ്ങിയത്. നോയിഡയില്‍ പ്രതിഷേധ യോഗം ചേരുന്നതിനുള്ള അനുമതി ലഭിക്കാനായി ഉടനെ മുഖ്യമന്ത്രി മായാവതിയെ സന്ദര്‍ശിക്കുമെന്ന് രാംദേവ് പറഞ്ഞു.
ദില്ലിയില്‍ ബാബ രാംദേവിനെതിരായ പോലീസ് നടപടിയെ മായാവതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുായ നടപടി എന്നായിരുന്നു മായാവതി പോലീസ് നടപടിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇതേവിഷയത്തില്‍ സ്വന്തം സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ രാംദേവിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ അവര്‍.












Click it and Unblock the Notifications