ഹരിദ്വാര്‍: അഴിമതിയ്‌ക്കെതിരേ ദില്ലിയിലെ രാംലീല മൈതാനത്ത് നടത്തിവന്ന നിരാഹാരസമരം ഹരിദ്വാറില്‍ പുനരാരംഭിക്കുമെന്ന് യോഗഗുരു ബാബ രാംദേവ് പ്രഖ്യാപിച്ചു. രാംലീല മൈതാനത്ത് നിരാഹാരസമരം നടത്തുന്നതിനിടയില്‍ രാംദേവിനെ ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ്് ചെയ്ത് ഹരിദ്വാറിലേയ്ക്ക് മാറ്റിയത്. ഹരിദ്വാറിലെ ആശ്രമത്തില്‍ നിരാഹാരസമരം പുനരാരംഭിക്കുമെന്നാണ് ബാബാ രാംദേവ് വ്യക്തമാക്കിയത്.
ദില്ലിയില്‍ പ്രവേശിക്കുന്നതിനു പൊലീസ് 15 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ സമീപനഗരമായ യുപിയിലെ നോയിഡയില്‍ എത്താനുള്ള ശ്രമം യുപി പൊലീസും തടഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ നിരാഹാരം തുടങ്ങാന്‍ അനുവദിയ്ക്കണമെന്ന രാംദേവിന്റെ അഭ്യര്‍ഥന മുഖ്യമന്ത്രി മായാവതിയും തളളിയിട്ടുണ്ട്.
ഇതേസമയം, രാംദേവിനെതിരെ നാടകീയമായി പൊലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചത്തെ ലോക്പാല്‍ സമിതി യോഗം അണ്ണാ ഹസാരെയും പൊതു സമൂഹത്തിന്റെ മറ്റു പ്രതിനിധികളും ബഹിഷ്‌കരിക്കും. ഹസാരെയും കൂട്ടരും ബുധനാഴ്ച ദില്ലി ജന്തര്‍ മന്തറില്‍ ഉപവാസമനുഷ്ഠിക്കുമെന്നും പ്രഖ്യാപിച്ചു. അനുയായികള്‍ ദേശവ്യാപകമായി അന്നുതന്നെ ഉപവാസം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Yoga guru Baba Ramdev sleeps on a stage as he continues his protest hunger strike at his ashram, or spiritual headquarters, in Haridwar. Police fired tear gas early Sunday to break up a hunger strike by the charismatic yoga guru demanding an end to endemic corruption, forcibly removing him and thousands of his followers. Authorities flew Ramdev from New Delhi back to his hometown after detaining him earlier in the day