സ്വയം കുഴിച്ച കുഴിയില്‍ രാംദേവ് ?

രാംദേവിന്റെ സ്വത്തിനെക്കുറിച്ചും ശി്ഷ്യന്മാരുമായി ചേര്‍ന്ന് അദ്ദേഹം നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തുകയാണ്. നേരത്തേ തന്നെ ഇക്കാര്യങ്ങളില്‍ രാംദേവ് നിരീക്ഷണത്തിലായിരുന്നു. രാംലീല മൈതാനത്തെ പ്രശ്‌നങ്ങള്‍ കൂടിയായതോടെ ഈ നിരീക്ഷണം അന്വേഷണമായി മാറിയിരിക്കുകയാണ്.
എങ്ങനെയെങ്കിലും രാംദേവിനെ കുരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കുന്നത്. ഇതിനായി അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. സിബിഐയും ആദായനികുതി വകുപ്പുമാണ് രാംദേവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത് .
സ്വാമിയും ശിഷ്യന്‍മാരും നടത്തിവരുന്ന ഇരുനൂറ് കമ്പനികള്‍, ഭൂമി ഉള്‍പ്പെടെയുള്ള മറ്റു സ്വത്തുകള്‍ എന്നിവയെല്ലാം നിരീക്ഷണത്തിന്‍ കീഴിലാണ്. ഇവയുടെയൊക്കെ കണക്കുകള്‍ അധികൃതര്‍ ഓഡിറ്റുചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ്, ദിവ്യ ഫാര്‍മസിയോഗ്, ആരോഗ്യഹെര്‍ബ്‌സ്, ജാര്‍ക്കണ്ഡ് മെഗാ ഫുഡ് പാര്‍ക്ക്, ദിവ്യ പാക്മാഫ്, വേദിക് അഷ്ടഭജന്‍ ബ്രോഡ്കാസ്റ്റിംഗ്, സൈസമിക് ബില്‍ഡ് കോം, പതഞ്ജലി ബയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് എന്നിങ്ങനെപോകുന്നു ബാബയുടെ കമ്പനികള്‍. ശിഷ്യര്‍ നടത്തുന്ന കമ്പനികള്‍ വേറെയുമുണ്ട്.
ബാബയുടെ സഹായിയായി കൂടെയുണ്ടാവാറുള്ള ആചാര്യ ബാലകൃഷ്ണയാണ് ഇതില്‍ 34 കമ്പനികളുടെ ഡയറക്ടര്‍. മുക്താനന്ദ് എന്നൊരാളാണ് പതിനൊന്നു കമ്പനികളുടെ നേതൃസ്ഥാനത്തുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബയുടെ കമ്പനി ചില മരുന്നുകളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥി പൊടിച്ചുചേര്‍ക്കുന്നുണ്ടെന്ന് ആരോപണം വന്നിരുന്നു.
സിപിഎം നേതാവ് ബൃന്ദ കാരാട്ടായിരുന്നു ആ പ്രശ്‌നത്തിനു പിന്നില്‍. പക്ഷേ ഈ പ്രശ്‌നത്തില്‍ നിന്നും രാംദേവ് സമര്‍ത്ഥമായി തലയൂരി. ഇപ്പോള്‍ രാദേവ് നിരാഹാരസമരം നടത്തുന്ന ഹരിദ്വാറിലെ ആശ്രമത്തിനെതിരെ അഴിമതിക്കഥകള്‍ ഒട്ടേറെയുണ്ട്.












Click it and Unblock the Notifications