Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംദേവ്: സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

Supreme Court
ദില്ലി: ദില്ലിയിലെ രാംലീല മൈതാനത്ത് സത്യാഗ്രഹം നടത്തിയ ബാബ രാംദേവിനെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ച നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിനും ഡെല്‍ഹി പോലീസിനും സുപ്രീംകോടതി സ്വമേധയാ നോട്ടീസ് അയച്ചു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള, ഡല്‍ഹി പോലീസ് മേധാവി ബി.കെ.ഗുപ്ത, ഡല്‍ഹി ചീഫ് സെക്രട്ടറി പി.കെ.ത്രിപാഠി എന്നിവര്‍ക്കാണ് , മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നോട്ടീസ് അയച്ചത്. നോട്ടീസിന് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്‍ , സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.

രാംദേവിനെയും അനുയായികളെയും സത്യാഗ്രഹ പന്തലില്‍ നിന്ന് പാതിരാത്രിയില്‍ അറസ്റ്റ് ചെയ്തു നീക്കിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ തുടര്‍വിചാരണ ജൂലായി രണ്ടാംവാരം നടക്കും.

തന്റെ സമരത്തിനെതിരേ സ്വീകരിച്ച നടപടിയില്‍ കേന്ദ്രത്തോടും ദില്ലി പോലീസിനോടും വിശദീകരണം ആവശ്യപ്പെട്ട സുപ്രീംകോടതി നടപടിയെ ബാബ രാംദേവ് സ്വാഗതം ചെയ്തു. സുപ്രീംകോടതിയോട് അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പൊലീസ് നടപടിക്കിടെ തന്നെ സംരക്ഷിച്ച വനിതാ അനുയായികളോടും ബാബ രാംദേവ് നന്ദി പറഞ്ഞു. ഹരിദ്വാറില്‍ സത്യാഗ്രഹം പുനരാരംഭിച്ച ബാബ രാംദേവ് അതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+