Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസിഡന്റിന്റെ പ്രണയം; സിപിഎം മുട്ടുമടക്കി

കൊട്ടാരക്കര: ഒടുവില്‍ പ്രണയത്തിന് മുന്നില്‍ സിപിഎം മുട്ടുമടക്കി, പഞ്ചായത്തിലെ ഡ്രൈവറെ പ്രണയിച്ച് വിവാഹം ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന് ഇനി സമാധാനത്തോടെ ഭരിയ്ക്കാം. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് വിവാഹം ചെയ്ത മിനിമോള്‍ രാജിവയ്‌ക്കേണ്ടെന്ന് സിപിഎം വ്യക്തമാക്കി.

വിവാഹത്തെ എതിര്‍ത്തെന്നും രാജി ആവശ്യപ്പെട്ടെന്നുമുള്ള പ്രചാരണം തെറ്റാണെന്ന വിശദീകരണവുമായി ഞായറാഴ്ചയാണ് സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റി പ്രസ്താവന പുറത്തിറക്കിയത്. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരിഞ്ഞുകൊണ്ടിരുന്ന വിവാദം തല്‍ക്കാലം അവസാനിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊന്നും ഈ പ്രശ്‌നത്തില്‍ വിശദീകരണം നല്‍കാനോ തീരുമാനം അറിയിക്കാനോ പാര്‍ട്ടി തയ്യാറായിരുന്നില്ല. മേല്‍ഘടകം വിവാദമുണ്ടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഞായറാഴ്ച പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്.

മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പട്ടികജാതി സംവരണ വാര്‍ഡംഗവുമായ ബി. മിനിമോളുടെ വിവാഹമാണ് വിവാദത്തിന് കാരണമായത്. പഞ്ചായത്തിലെ താല്‍ക്കാലിക െ്രെഡവറായ ജയനുമായി മിനിമോള്‍ അടുപ്പത്തിലാണെന്നറിഞ്ഞ സിപിഎം ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

പ്രസിഡന്റായിരിക്കെ മിനി വിവാഹം കഴിക്കരുതെന്നും പാര്‍ട്ടി ഉപാധിവച്ചു. വിലക്കുലംഘിച്ച് മിനിമോളും ജയനും മെയ് മാസത്തില്‍ ക്ഷേത്രത്തില്‍ വിവാഹിതരായി. ഇതില്‍ ചൊടിച്ച പാര്‍ട്ടി മിനിമോളോട് പ്രസിഡന്റ്പദം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

ലോക്കല്‍ കമ്മിറ്റികളുടെ ആവശ്യപ്രകാരം കൊട്ടാരക്കര ഏരിയാകമ്മിറ്റി ഓഫീസിലേക്ക് മിനിമോളെ വിളിച്ചുവരുത്തിയാണ് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ആദ്യം രാജിവയ്ക്കാന്‍ തീരുമാനമെടുത്ത മിനിമോള്‍ പിന്നീട് നാനാഭാഗത്തുനിന്നും പിന്തുണ ലഭിച്ചതോടെ രാജി തീരുമാനം മാറ്റിയിരുന്നു. പ്രശ്‌നം പരസ്യമായതോടെ മുഖം രക്ഷിക്കാന്‍ നിലപാട് മാറ്റുകയല്ലാതെ മറ്റുവഴിയില്ലെന്ന അവസ്ഥയിലാവുകയായിരുന്നു സിപിഎം.

പഞ്ചായത്ത് പ്രസിഡന്റായ മിനിമോളും െ്രെഡവര്‍ ജയനും തമ്മിലുള്ള അടുപ്പം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ത്തന്നെ വ്യവസ്ഥാപിത രീതിയില്‍ വിവാഹിതരാകാന്‍ ഇവരോടാവശ്യപ്പെട്ടിരുന്നതായി ഏരിയാ സെക്രട്ടറി സി. മുകേഷ് പറഞ്ഞു.

പാര്‍ട്ടി നിശ്ചയിച്ച ജനപ്രതിനിധി പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കണമെന്നുമാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളു. പാര്‍ട്ടി മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹത്തില്‍ സഹകരിക്കാമെന്ന് രക്ഷിതാക്കളും അറിയിച്ചിരുന്നുവെന്നും സിപിഎം പറയുന്നു.

മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് വിശദീകരണക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റായി തുടരാന്‍ പാര്‍ട്ടി തന്നെ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും തന്നെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടി ഒരുകാലത്തും കൈവിടില്ലെന്ന് ഉറപ്പുണ്ടായിരുന്നെന്നും മിനിമോള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+