4 സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനം തടഞ്ഞു
കൊച്ചി: ക്രിസ്ത്യന്‍ ഫെഡറേഷന് കീഴിലുള്ള സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലെ പി.ജി പ്രവേശന നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
50 ശതമാനം സര്‍ക്കാര്‍ സീറ്റിലും മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്നതിനെതിരെ നാല് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് നടപടി.
തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ ഹൈക്കോടതി തടഞ്ഞത്. പ്രവേശന പരീക്ഷ നടത്തേണ്ട അവസാന തീയതി മെയ് 31 ആയിരുന്നു. അവസാന തീയതി കഴിഞ്ഞിട്ടും പ്രവേശന പരീക്ഷ നടത്താത്തതും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഹര്‍ജിയില്‍ കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ ഒഴിച്ചിടാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റിയും ഈ നാല് കോളജുകളിലെ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന് കണ്ടെത്തുകയും വിശദീകരണം ചോദിച്ച് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പകുതിയിലധികം സീറ്റില്‍ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് കുട്ടികളെ ചേര്‍ക്കുന്നത് വ്യാപകമായ പരാതിക്ക് ഇട നല്‍കിയിരുന്നു.
അതിനിടെ, സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അവസാന തീയതി കഴിഞ്ഞിട്ടും പ്രവേശന പരീക്ഷ നടത്താന്‍ കോളജുകള്‍ തയ്യാറാകാത്ത സാഹചര്യത്തലാണിത്.












Click it and Unblock the Notifications