തങ്ങള്‍ സൂപ്പര്‍മുഖ്യമന്ത്രി ചമയുന്നു: കോടിയേരി
കണ്ണൂര്‍: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
ഭരണഘടനയ്ക്ക് അതീതമായി ലീഗ് പ്രവര്‍ത്തിക്കുന്നു. അഴിമതിക്കെതിരെ പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.കെ രാമചന്ദ്രന്‍മാസ്റ്ററെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാന്‍ തയ്യാറാകണം. അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെ അഴിമതിക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണ്-അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയാണെങ്കിലും മന്ത്രിസഭയെ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗാണെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിട്ടുണ്ട്. ലീഗ് അഞ്ചുമന്ത്രിമാരെ പ്രഖ്യാപിച്ചതും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പലയിടത്തുന്നിന്നായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്.












Click it and Unblock the Notifications