കേരളത്തില്‍ വച്ച് രാംദേവ് വൈദ്യുതി മോഷ്ടിച്ചു !

വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ പൊലീസ് സന്നാഹത്തോടെ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടുപിടിച്ചത്. തങ്ങള്‍ ഇന്ത്യയിലെമ്പാടും പരിപാടികള്‍ നടത്താറുണ്ടെന്നും അതിനൊന്നും വൈദ്യുതി എടുക്കുന്നത് ആരോടും ചോദിക്കാതെയാണെന്നുമാണത്രേ അന്ന് രാംദേവും കൂട്ടരും പറഞ്ഞ ന്യായം.
25,000 രൂപ പിഴ നല്‍കിയില്ലെങ്കില്‍ പരിപാടിക്ക് ഉപയോഗിച്ച വാഹനങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പുണ്ടായപ്പോഴാണ് രാംദേവ് നിയമം അനുസരിക്കാന്‍ തയ്യാറായത്. രാംദേവിന്റെ പേരില്‍ത്തന്നെയാണ് വൈദ്യുതി ഓഫീസില്‍ പിഴ നല്‍കിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കൊന്നുമില്ലെന്നും സ്റ്റേജ് ഒരുക്കിയ ഉത്തരേന്ത്യന്‍ കോണ്‍ട്രാക്ടര്‍മാരാണ് ഇത് ചെയ്തതെന്നും ക്യാമ്പിന്റെ സംഘാടകരായിരുന്ന ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് പറഞ്ഞു.












Click it and Unblock the Notifications