പരിസ്ഥിതി ദിനത്തില്‍ മമ്മൂട്ടി കുട്ടികള്‍ക്കൊപ്പം
കൊച്ചി: പരിസ്ഥിതി ദിനത്തിന്റെ ആശയം കുഞ്ഞുമനസ്സുകളിലേയ്ക്ക് പകരാന്‍ സൂപ്പര്‍താരം മമ്മൂട്ടിയെത്തി. ഇടപ്പള്ളി സര്‍ക്കാര്‍ യുപിസ്‌കൂളിലെയും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.
കുട്ടികള്‍ക്ക് മമ്മൂട്ടി വൃക്ഷത്തൈകളും സമ്മാനിച്ചു. ഭാവിയില്‍ ജീവന്‍ സുരക്ഷിതമാക്കാന്‍ ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. വീടിനു ചുറ്റും മരങ്ങള്‍ വച്ചുപിടിപ്പിച്ച് പച്ചപ്പ് ഉണ്ടാക്കിയെടുക്കണം. ഒന്നുമില്ലാത്ത കാലത്ത് മരങ്ങളായിരിക്കും നമുക്ക് തണലേകുകയെന്നും മമ്മൂട്ടി കുട്ടികളെ ഓര്‍മിപ്പിച്ചു.
അടുത്തിടെ മരത്തില്‍ ആണിയടിക്കുന്നതിനെതിരെ രംഗത്തെത്തിയ കുട്ടികള്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് അറിഞ്ഞപ്പോള്‍ താരത്തിന് അത്ഭുതം, അദ്ദേഹം കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് ആഘോഷമല്ല, പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണെന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്. പ്രകൃതിയില്‍ നിന്ന് എടുക്കുന്നത് തിരിച്ചു നല്‍കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കുട്ടികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയതിനും ശേഷം സൂപ്പര്‍താരം മടങ്ങി. ഇതിനിടെ മാതൃഭൂമിയുടെ പരിസ്ഥിതി സംരക്ഷ പദ്ധതിയായ സീഡിന്റെ ആഭിമുഖ്യത്തില്‍ 2010ല്‍ താന്‍ നട്ട വൃക്ഷത്തൈയുടെ വളര്‍ച്ച അറിയാനും അദ്ദേഹംസമയം കണ്ടെത്തി. താന്‍ നട്ട വൃക്ഷത്തൈ വളര്‍ന്നാല്‍ അറിയിക്കണമെന്ന് അദ്ദേഹം അധികൃതരോട് പറയുകയും ചെയ്തു.












Click it and Unblock the Notifications