Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യവധം: പ്രതി ഗോവിന്ദച്ചാമിയെ ആക്രമിച്ചു

Govindachami
തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് നേരെ ആക്രമണം. തൃശൂര്‍ അതിവേഗ കോടതിയില്‍ വിചാരണയ്‌ക്കെത്തിച്ച ഗോവിന്ദച്ചാമിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്.

തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡനത്തിനിരയായി സൗമ്യ മരിച്ച കേസില്‍ തിങ്കളാഴ്ചയാണ് വിചാരണ തുടങ്ങുന്നത്. തൃശൂര്‍ അതിവേഗ കോടതി നമ്പര്‍ ഒന്ന് ജഡ്ജി രവീന്ദ്ര ബാബുവിനുമുമ്പാകെയാണ് വിചാരണ. സംഭവവുമായി ബന്ധപ്പെട്ട് 154 സാക്ഷികളാണുള്ളത്. ആദ്യദിനം സൗമ്യയുടെ സഹോദരന്‍ സന്തോഷിനെ വിസ്തരിക്കുന്നത്.

സൗമ്യയുടെ മാതാപിതാക്കളെയും വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് അടക്കം പ്രധാന സാക്ഷികളെയും ആദ്യഘട്ടത്തില്‍ വിസ്തരിക്കും. വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ അപേക്ഷ ശനിയാഴ്ച ജില്ലാ അതിവേഗ കോടതി തള്ളിയിരുന്നു.

ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് പോവുന്നതിനിടെ വണ്ടിയില്‍നിന്ന് താഴേക്ക് വലിച്ചെറിയപ്പെട്ട് ക്രൂര പീഡനത്തിനിരയായ സൗമ്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു സൗമ്യക്ക് നേരെ ആക്രമണമുണ്ടായത്. നാലുദിവസമാണ് ആശുപത്രിയില്‍ കിടന്നത്.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന തമിഴ് യുവാവിനെ പൊലീസ് പാലക്കാട്ടുനിന്ന് പിടികൂടി. വിശദമായ പരിശോധനകള്‍ക്കും ചോദ്യംചെയ്യലുകള്‍ക്കും ശേഷം പ്രതി ഇയാളാണെന്ന് വ്യക്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+