കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ലക്ഷം പുരാതന നാണയങ്ങള്‍ കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

ബെയ്ജിങ്: കിഴക്കന്‍ ചൈനയില്‍ നിര്‍മാണസ്ഥലത്തെ കിണറ്റില്‍ നിന്ന് നാലു ടണ്‍ വരുന്ന രണ്ട് ലക്ഷത്തോളം പുരാതന വെള്ളി നാണയങ്ങള്‍ കണ്ടെടുത്തു.

ജിയാങ്‌സു പ്രവിശ്യയിലെ സുഹോവു പട്ടണത്തിലാണ് വടക്കന്‍ സോങ് രാജവംശ കാലത്തേതെന്ന് (എഡി 960-1126) കരുതപ്പെടുന്ന നാണയങ്ങള്‍ കണ്ടെത്തിയത്.

നിര്‍മാണസ്ഥലത്തെ ജോലിക്കാരാണ് നാണയശേഖരം ആദ്യംകണ്ടെത്തിയത്. പിന്നീട് പുരാവസ്തു ഗവേഷകരെത്തി നാണയങ്ങള്‍ കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.

യുദ്ധകാലത്ത് ഏതെങ്കിലും ധനിക കുടുംബങ്ങള്‍ ഒളിപ്പിച്ചു വച്ചതാവാം ഈ വന്‍ നിധിയെന്ന് സ്ഥലം സന്ദര്‍ശിച്ച പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

English summary
Archaeologists in east China’s Jiangsu Province have unearthed about 200,000 ancient coins in a well on a construction site in the city of Suzhou.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X