സ്‌പെക്ട്രം ഇടപാട്: രാജയുടെ വഴിയേ മാരനും

എയര്‍സെല്‍ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിനു കൈമാറ്റം ചെയ്യുന്നതുവരെ സ്‌പെക്ട്രം അനുവദിക്കുന്നത് മുന്‍ ടെലികോം മന്ത്രികൂടിയായ മാരന്‍ തടഞ്ഞുവച്ചുവെന്ന മൊഴിയാണ് മാരനെ കുടുക്കിലായിരിക്കുന്നത്.
ഡിഎംകെ നേതാവ് കരുണാനിധിയുടെ അനന്തരവനായ ദയാനിധി മാരന്‍ അനധികൃതമായ ഇടപാടിന് നിര്‍ബന്ധിച്ചുവെന്ന് എയര്‍സെല്‍ ഉടമ ശിവശങ്കരന്‍ സിബിഐക്കു മുമ്പാകെ നല്‍കിയ മൊഴിയിലുണ്ടായിരുന്നു. എയര്‍സെല്‍ ഓഹരി വാങ്ങിയ മലേഷ്യന്‍ കമ്പനി കരുണാനിധി കുടുംബത്തിന്റെ മുഖ്യ ബിസിനസ് പങ്കാളയായിരുന്നുവെന്നും ശിവശങ്കരന്‍ വ്യക്തമാക്കി.
അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി കൂടിക്കാഴ്ച നടത്തുന്നതിന് ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ മാരന്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. സിബി.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. എന്നാല്‍ റിപ്പോര്‍ട്ട് എന്‍ഫോഴ്‌സമെന്റ് ഏജന്‍സി പരിശോധിക്കുകയാണെന്നും ശരിയായ നടപടിയുണ്ടാകുമെന്നാണ് മാരന്റെ രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്.












Click it and Unblock the Notifications