സിബിഐ ഡയറക്ടര്‍ ജെപിസിയ്ക്കു വിശദീകരണം നല്‍കും

എയര്‍സെല്‍ സ്ഥാപകനായ ശിവശങ്കരന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദയാനിധിമാരനെതിരെയുള്ള അന്വേഷണം ശക്തിപ്പെടുത്താന്‍ സിബിഐയ്ക്കു കഴിയും.എയര്‍സെല്‍ വില്‍ക്കാന്‍ ദയാനിധി മാരന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ശിവശങ്കരന്‍ പറഞ്ഞത്.2 ജി സ്‌പെക്ട്രം അഴിമതിയില്‍ മാരന്റെ പങ്ക് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെപിസി മാരനു സമന്‍സയച്ചേക്കും.
അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് സിബിഐ വിശദീകരണം നല്‍കും. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2 ജി സ്‌പെക്ട്രം അഴിമതിയില്‍ നഷ്ടം 1.76 ലക്ഷം കോടി രൂപയാണെങ്കിലും യഥാര്‍ത്ഥ നഷ്ടം ഇതിലും കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിലും സിബിഐ വ്യക്തമായ വിവരം നല്‍കുമെന്ന് കരുതുന്നു. കുറ്റപത്രത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും സിബിഐ ആരായും.
സിബിഐയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ജെപിസി ഉന്നത ധനകാര്യ ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സാക്ഷിപട്ടിക തയ്യാറാക്കിയ ശേഷം ജൂണ്‍ 29 ഓടെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനാണ് സാധ്യത.












Click it and Unblock the Notifications