ഹസാരെയുടെ സമരത്തിന് അനുമതി നിഷേധിച്ചു

ദില്ലി പൊലീസാണ് സമരത്തിന് അനുമതി നിഷേധിച്ചത്. ദില്ലിയിലെ ജന്ദര്‍മന്ദറില്‍ ജൂണ്‍ 8ന് ബുധനാഴ്ച ഏകദിന നിരാഹാരസമരം നടത്തുമെന്നായിരുന്നു ഹസാരെയുടെ പ്രഖ്യാപനം.
അതേസമയം സമരവുമായി മുന്നോട്ടുപോകുമെന്ന് ഹസാരെയുടെ അനുയായികള്‍ അറിയിച്ചു. പൊലീസ് സമരം തടഞ്ഞാല്‍ അറസ്റ്റുവരിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കയിരിക്കുന്നത്. നിരാഹാര സമരത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായെന്നും സമരം സമാധാനപരമായിരിക്കുമെന്നും ഹസാരെയുടെ അടുത്ത അനുയായി അറിയിച്ചു.
രാവിലെ പത്തു മണിമുതല്‍ വൈകിട്ട് ഏഴുമണിവരെയാണു ഹസാരെ നിരാഹാര സമരം നടത്തുന്നത്. നിരാഹാര സമരത്തിനിടെ പ്രാര്‍ഥനാ യോഗങ്ങളും ലോക്പാല്‍ ബില്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകുമെന്ന് അനുയായികള്‍ പറഞ്ഞു.












Click it and Unblock the Notifications