Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയ്ക്ക് മാപ്പു കൊടുക്കുന്നു: രാംദേവ്

Ramdev
ദില്ലി: കേന്ദ്രസര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ താന്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യോഗഗുരു ബാബാ രാംദേവ്. സര്‍ക്കാരായിരിക്കണം ചര്‍ച്ചകള്‍ക്കു മുന്‍ കൈയെടുക്കേണ്ടതെന്നു രാംദേവ് ആവശ്യപ്പെട്ടു.

തനിക്കെതിരെ നടന്ന അക്രമങ്ങള്‍ക്കു പ്രധാനമന്ത്രിക്കും സര്‍ക്കാരിനും മാപ്പു കൊടുക്കുന്നുവെന്നും അനുയായികള്‍ക്കു വേണമെങ്കില്‍ സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ സമരം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എനിയ്ക്ക് വ്യക്തിപരമായി പ്രധാനമന്ത്രിയ്ക്ക് മാപ്പുകൊടുക്കാം. എന്നാല്‍ അദ്ദേഹം നടത്തിയ രാഷ്ട്രീയ പാപത്തിന് ചരിത്രം മാപ്പുനല്‍കില്ല. ഇന്ത്യക്കും ലോകരാജ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ നടപടി ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ല. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്-രാംദേവ് പറഞ്ഞു.

തന്റെ ഭാഗത്തു നിന്നുള്ള പിഴവുകള്‍ക്കു മാപ്പു ചോദിക്കുന്നുവെന്നും രാംദേവ് പറഞ്ഞിട്ടുണ്ട്. രാംലീല മൈതാനിയിലെ നടപടികള്‍ ദൗര്‍ഭാഗ്യകരമായി പോയെന്നു പ്രധാനമന്ത്രി പറഞ്ഞതിനെ തുടര്‍ന്നാണു ബാബ രാംദേവിന്റെ പ്രതികരണം.

യോഗാ ഗുരു ബാബാ രാംദേവിനെയും അനുയായികളെയും രാംലീലാ മൈതാനത്തു നിന്നു പുറത്താക്കാന്‍ പൊലീസ് നടത്തിയ ബലപ്രയോഗത്തിനു വിശദീകരണം ചോദിച്ചു സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും കേന്ദ്ര സര്‍ക്കാരിനു സ്വമേധയാ നോട്ടിസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണു ബലപ്രയോഗം നിര്‍ഭാഗ്യകരമായി പോയെന്നു പ്രധാനമന്ത്രി പറഞ്ഞത്.

ഹരിദ്വാറില്‍ രാംദേവ് തുടരുന്ന സമരവും ഇടക്കിടെ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളും കോണ്‍ഗ്രസിന് കൂടുതല്‍ തലവേദനയുണ്ടാക്കുകയാണ്. പ്രധാമന്ത്രിയ്ക്കും സോണിയയ്ക്കും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് രാംദേവ് ഉന്നയിക്കുന്നത്.

ഇതിനിടെ താന്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രഖ്യാപനത്തെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ സമീപിക്കുമെന്ന് വ്യക്തമല്ല. ഒരുപക്ഷേ വീണ്ടും ഒരു ചര്‍ച്ചയിലൂടെ രാംദേവിനെ മയപ്പെടുത്താന്‍ കഴിഞ്ഞാല്‍ രാംലീല സംഭവത്തിലുണ്ടായ മാനക്കേടിന്റെ ആഘാതം ഒരല്‍പം കുറയ്ക്കാന്‍ കോണ്‍ഗ്‌സിന് കഴിഞ്ഞേയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+