ചുരിദാര്‍ ബഹുമാനത്തിന്റെ പ്രതീകം: രാംദേവ്

സ്ത്രീവേഷം ഉപയോഗിച്ചതില്‍ ഒരു തെറ്റുമില്ലെന്നാണ് രാംദേവ് പറയുന്നത്. അതൊരു ദൗര്‍ബല്യമല്ല. പുരുഷന് ജന്മം ലഭിയ്ക്കുന്നത് അമ്മയില്‍ നിന്നാണെന്ന് . അമ്മ സ്ത്രീയാണ്. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് ചുരിദാര്‍, അത് ബഹുമാനത്തിന്റെ പ്രതീകമാണ്- രാംദേവ് പറഞ്ഞു.
ഹരിദ്വാറില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കാവിവേഷം മാറ്റി സല്‍വാര്‍ ധരിച്ചതിനെക്കുറിച്ച് രാംദേവ് പ്രതികരിച്ചത്. രാംലീല മൈതാനത്ത് പൊലീസ് നടത്തിയ ആക്രമണത്തില്‍ ്ഒട്ടേറെ സ്ത്രീകള്‍ക്ക് പരുക്കേറ്റതായി രാംദേവ് ആരോപിച്ചു. ഇതിനെതിരെ വനിതാസംഘടനകള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികളില്‍ നിന്നും എനിക്കു സഹകരണം കിട്ടുന്നുണ്ട്. 'പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് വ്യക്തിപരമായി ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ ദേശീയ കടമകള്‍ നിറവേറ്റിയില്ല-രാംദേവ് ആരോപിച്ചു.
പ്രശ്‌നത്തില്‍ ഇടപെട്ട് നോട്ടീസ് പുറപ്പെടുവിച്ച സുപ്രീം കോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു.












Click it and Unblock the Notifications