രാംദേവ് സംഭവം: സോണിയയ്‌ക്കെന്തേ മൗനം?

രാംദേവ് പ്രശ്‌നത്തില്‍ സോണിയ ഇതേവരെ എതിര്‍ത്തോ അനുകൂലിച്ചോ ഒന്നും മിണ്ടിയിട്ടില്ല. ഈ പ്രശ്‌നത്തില്‍ കൃത്യമായ ഒരു അകലം പാലിച്ച് പരസ്യപ്രസ്താവനകളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുകയാണ്.
രാംദേവ് പ്രശ്‌നം തിരിച്ചുകടിക്കുമോയെന്ന ഭയം കോണ്‍ഗ്രസില്‍ വളര്‍ന്നുകഴിഞ്ഞു. നിരാഹാരമിരുന്ന ദിവസത്തേക്കാളേറെ ജനപിന്തുണയാണ് പൊലീസ് നടപടിയ്ക്കുശേഷം രാംദേവിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് മുതലാക്കുന്ന അദ്ദേഹമാകട്ടെ ഹരിദ്വാറില്‍ നിരാഹാരം പുനരാരംഭിക്കുകയും ഇടക്കിടെ വാര്‍ത്താസമ്മേളനം നടത്തി സോണിയയ്‌ക്കെതിരെ ആഞ്ഞടിയ്ക്കുകയും ചെയ്യുന്നുണ്ട്.
അഴിമതിക്കഥകള്‍ക്ക പിന്നാലെ രാംദേവ് സംഭവം തലവേദനയാകുമെന്ന് ഭയക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കുറവല്ല. സോണിയയും ഇക്കൂട്ടത്തിലാണെന്നാണ് പാര്‍്്ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
രാംലീല സംഭവത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച വൈകുന്നേരം സോണിയയുടെ വസതിയില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. രാംദേവ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളോടും സോണിയാഗാന്ധി യോഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് സൂചന.
അനുമതി ഇല്ലാതെ രാംലീല മൈതാനത്ത് സത്യാഗ്രഹം നടത്താന്‍ രാംദേവിനെ എന്തിന് അനുവദിച്ചുവെന്നും ഇതിന് അനുവാദം നല്‍കിയശേഷം ഒരു ദിവസംകൂടിയെങ്കിലും കാത്തിരിക്കാതെ തിടുക്കത്തില്‍ എന്തിനാണ് ബലപ്രയോഗത്തിലൂടെ സമരം അവസാനിപ്പിച്ചതെന്നും ബന്ധപ്പെട്ട മന്ത്രിമാരോട് യോഗത്തില്‍ സോണിയ ആരാഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കത്തില്‍ രാംദേവുമായി ചര്‍ച്ച നടത്താന്‍ നാല് മന്ത്രിമാര്‍ വിമാനത്താവളത്തില്‍ പോയതിനോടും കോണ്‍ഗ്രസ് അധ്യക്ഷ വിയോജിപ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
രാംദേവിന്റെ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തത് കേന്ദ്രസര്‍ക്കാറും മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയുമാണെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും വാദിക്കുന്നത്. എന്നാല്‍ സോണിയ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് ശക്തമായ മറുവാദമുണ്ട്.
അതുകൊണ്ട് തന്നെ കണക്കുകൂട്ടലുകള്‍ പിഴച്ച സാഹചര്യത്തില്‍ സോണിയയെ രക്ഷിച്ചുനിര്‍ത്താന്‍ പാര്‍ട്ടിയ്ക്ക് നന്നേ കഷ്ടപ്പെടേണ്ടിവരും. രാംദേവിനെ ആയുധമാക്കി അന്നാ ഹസാരെയെയും കൂട്ടരെയും തളയ്ക്കാമെന്നുമുള്ള കേന്ദ്രത്തിന്റെ കണക്കൂട്ടലുകളാണ് രാംലീല സംഭവത്തോടെ പൊളിഞ്ഞടുങ്ങിയതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അതിബുദ്ധി ആപത്തായ കോണ്‍ഗ്രസ് ആകെ പ്രതിരോധത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications