ഉമാഭരതി ബിജെപിയില്‍ തിരിച്ചെത്തി

പാര്‍ട്ടി അധ്യകഷ്ന്‍ നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്ന നിര്‍ണ്ണായക ചുമതലയാണ് ഉമാഭാരതിയെ ഏല്പിക്കുന്നതെന്ന് ഗഡ്കരി അറിയിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്ന ചുമതല ഉമാ ഭാരതിക്കായിരിക്കുമെന്നും സൂചനയുണ്ട്.
2005 ഡിസംബറിലാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ ഉമാഭാരതിയെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കി ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി ആക്കിയതിനെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ ഉമ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്ക നടപടി എടുത്തത്. പിന്നീട് ഉമാഭാരതി ഭാരതീയ ജനശക്തി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും ജനവിശ്വാസം ആര്‍ജ്ജിയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഉമ പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു.












Click it and Unblock the Notifications