മാനഭംഗം: 22കാരിയെ കാറില്‍നിന്നു തള്ളിയിട്ടു
ദില്ലി: മാനഭംഗശ്രമത്തെ ചെറുത്ത യുവതിയെ ഓടുന്ന കാറില്‍ നിന്നും പുറത്തേയ്‌ക്കെറിഞ്ഞു. ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേസ് 2വില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ഇരുപത്തിരണ്ടുവയസ്സുള്ള സ്ത്രീയെയാണ് ഓടിക്കൊണ്ടിരുന്ന മേര്‍സിഡെസ് കാറില്‍ നിന്നും പുറത്തേയ്‌ക്കെറിഞ്ഞത്. ഒരു പ്രോപ്പര്‍ട്ടി ഡീലിങ് കമ്പനിയില്‍ മാനേജരായി ജോലിചെയ്യുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്.
വസ്തുവില്‍പ്പനക്കാരനായ നരേന്ദ്ര എന്നയാള്‍ വില്‍പനയ്ക്കായുള്ള ഒരു വീടു കാണിക്കാനെന്ന വ്യാജേന ഇവരെ തിങ്കളാഴ്ച വൈകീട്ട് സ്വന്തം കാറില്‍ കയറ്റികൊണ്ടുപോയിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഇയാള്‍ ഒരു മദ്യക്കടയ്ക്കുമുന്നില്‍ വണ്ടി നിര്‍ത്തി മദ്യപിക്കാന്‍ ആരംഭിച്ചു.
പിന്നീട് ഇയാള്‍ കാറില്‍ കയറിയപ്പോള്‍ യുവതി ഇതിനെ ചോദ്യം ചെയ്തു ഉടനെ ഇയാള്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ കാറിന് പുറത്തേയ്ക്ക് തള്ളിയിടുകയുമായിരുന്നു.
വഴിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നരേന്ദ്രയെന്നയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications