ആപ്പിള്‍ കേസ് ; പിടികിട്ടാപ്പുള്ളി ടിവി ചാനലില്‍

സാമ്പത്തിക മാന്ദ്യമാണ് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന് വിനയായതെന്നും കമ്പനിക്ക് ഇപ്പോഴും 150-200 കോടി രൂപയുടെ ആസ്തി ഉണ്ടെന്നും രാജീവ്കുമാര്‍ ചെറുവാര അഭിമുഖത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാരുടെയോ പോലീസിന്റെയോ പിന്‍ബലം തനിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് എനിക്കെതിരെ ഗൂഢനീക്കം ഉണ്ടായി. മാനേജിങ് ഡയറക്ടര്‍ സാജു കടവിലാന്‍ എനിക്കൊപ്പം ഉണ്ട്- രാജീവ് വ്യക്തമാക്കി.
ഇവരെ അന്വേഷിച്ച് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. രാജീവൂം മറ്റൊരു ഉടമയായ സാജു കടവിലാനും ബാംഗ്ലൂരില്‍ ഉണ്ടെന്ന് നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ കേരളത്തിലെ ഒളികേന്ദ്രത്തില്‍ ഇവരുണ്ടാകാനുള്ള സാധ്യത പൊലീസ് പൂര്‍ണമായും തള്ളിക്കളയുന്നില്ല. കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നില്ലെങ്കില്‍ കീഴടങ്ങാനാണ് ഉടമകളുടെ നീക്കമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ആപ്പിള്‍ ഉടമകള്‍ താമസിച്ചിരുന്ന ഫഌറ്റുകളിലും മറ്റും പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇവര്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. ബാംഗ്ലൂര്‍ പോലീസിന്റ സഹായവും അന്വേഷണത്തില്‍ തേടിയിരുന്നു.
അഞ്ച് പൊലീസ് സംഘങ്ങളാണ് ആപ്പിള്‍ എ ഡേയുടെ പത്ത് പ്രോജക്ടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications