Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്‍ സുപ്രീം കോടതിയിലേക്ക്

MV Jayarajan
കണ്ണൂര്‍: ഹൈക്കോടതിയുടെ പരിഗണനയിലിരിയ്ക്കുന്ന കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് എം.വി ജയരാജന്‍ സുപ്രീംകോടതിയെ സമീപിയ്ക്കുന്നു.

ബുധനാഴ്ച കേസില്‍ ഹൈക്കോടതി ജയരാജന് കുറ്റപത്രം നല്‍കാനിരിക്കെയാണ് മേല്‍കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ജസ്റ്റിസ്മാരായ എ.കെ ബഷീര്‍, എ.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കുറ്റപത്രം നല്‍കാന്‍ ഉത്തരവായത്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്ന ജൂണ്‍ എട്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ജയരാജന് നിര്‍ദേശം നല്‍കിയിരുന്നു.

വഴിയോര യോഗ നിരോധത്തിനെതിരായി ജയരാജന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഗതാഗതം തടസ്സപ്പെടുത്തി പൊതുവഴികളില്‍ ധര്‍ണ്ണയും മറ്റും നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധിയെ വിമര്‍ശിച്ച ജയരാജന്റെ നടപടിയാണ് കോടതിയലക്ഷ്യത്തിനിടയാക്കിയത്. വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിക്കുമെതിരെ 'ശുംഭന്‍' പ്രയോഗം നടത്തിയ ജയരാജന്‍, താന്‍ കോടതിവിധിയെ അവഹേളിക്കുകയല്ല, വിധിയിലെ തെറ്റുചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നാണ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+