Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ ചെന്നൈ മോഡലില്‍

Metro Train
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി ചെന്നൈ മോഡലില്‍ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ തുല്യപങ്കാളിത്തമുള്ള ദില്ലി മോഡലിന്‌ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തിലാണിത്‌.

പദ്ധതിയുടെ അടിസ്‌ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള അഞ്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയൂവെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ അറിയിച്ചു.

ചെന്നൈ മോഡലിലും 15 ശതമാനം വീതം, കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ഓഹരിയുണ്ടാകും. സംസ്‌ഥാനതാല്‍പര്യം മുന്‍നിര്‍ത്തിക്കൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ കേന്ദ്രാനുമതി തേടുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപവത്‌കരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിന്‌ വേണ്ടി ഏകജാലക സംവിധാനം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഈ തീരുമാനം.

ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ്‌ ഈ പദ്ധതികള്‍ നടപ്പാക്കുക. 158.68 കോടി രൂപയാണ്‌ ഇതിനായി കണക്കാക്കിയിരിക്കുന്നത്‌. പദ്ധതിക്ക്‌ വേണ്ട സ്‌ഥലമെടുപ്പ്‌ നടപടികളും പുനരധിവാസവും നടപ്പാക്കാന്‍ എറണാകുളം ജില്ലാകലക്‌ടറെ ചുമതലപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+