മധുവിധു തീരും മുമ്പെ പ്രസവം;ഭര്‍ത്താവിന് ബോധക്കേട്
കാസര്‍കോട്: മധുവിധു തീരും മുമ്പെ ഭാര്യ പ്രസവിച്ചതറിഞ്ഞ് ഭര്‍ത്താവ് ബോധം കെട്ടു. ബദിയഡുക്ക സ്വദേശിയായ ഇരുപതുകാരിയാണ് കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഒന്നരമാസം മുമ്പാണ് യുവതിയും മംഗലാപുരം തോക്കോട്ട് സ്വദേശിയായ യുവാവുമായുള്ള വിവാഹം കഴിഞ്ഞത്. വയര്‍ വീര്‍ത്തിരിയ്ക്കുന്നത് ഗ്യാസ്ട്രബിള്‍ മൂലമാണെന്നും അല്‍പം കഴിഞ്ഞാല്‍ ശരിയാവുമെന്നായിരുന്നു യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്.
ഇതിനിടയില്‍ കലശലായ വയറ് വേദനയെ തുടര്‍ന്ന് യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. പുതുമണവാട്ടി പ്രസവിച്ച വിവരമറിഞ്ഞ് ബോധരഹിതനായ ഭര്‍ത്താവിനെ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹത്തിന് മുമ്പ് യുവതിയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും അയാളുടെ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചതെന്നുമാണ് പറയുന്നത്.












Click it and Unblock the Notifications