Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണ സബ്‌സിഡി വര്‍ദ്ധിപ്പിച്ചേക്കും

Fuel
ദില്ലി:എണ്ണ സബ്സിഡി ബഡ്ജറ്റില്‍ വിലയിരുത്തിയതിനേക്കാള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.

എണ്ണ നിക്ഷേപകരുടേയും ഓയില്‍ കമ്പനികളുടേയും സംയുക്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എണ്ണ വില കുതിച്ചുയരില്ലെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും ഇതൊരനുഗ്രഹമായേക്കും.

വര്‍ഷാന്ത്യ ധനക്കമ്മി 4.6% ഒതുക്കുകയെന്ന സര്‍ക്കാര്‍ തീരുമാനത്തിനിതു വെല്ലുവിളി ആവുമെന്ന് തീര്‍ച്ചയാണ്.നേരത്തെ പെട്രോള്‍ വില ലിറ്ററിനു അഞ്ചു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡീസല്‍ ലിറ്ററിനു 18 രൂപ നഷ്ടത്തിലും പാചകവാതകം സിലിണ്ടറിനു 300 രൂപ നഷ്ടത്തിലുമാണ് വിറ്റഴിക്കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.

ഇന്‍ഷൂറന്‍സ്, റീട്ടെയ്ല്‍ മേഖലയില്‍ കൂടുതല്‍ വിദേശ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു. മണ്‍സൂണ്‍ ശക്തിപ്പെടുന്നതോടെ നാണയപ്പെരുപ്പം സാധാരണ നിലയിലേക്കാകുമെന്നും പ്രണബ് അഭിപ്രായപ്പെട്ടു.ധനക്കമ്മിയെക്കുറിച്ച് നിക്ഷേപകര്‍ക്ക് അമിതാശങ്ക വേണ്ടന്നും ധനമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+