വെല്ലൂരില്‍ ബസ് കത്തി 22 മരണം

പലരുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞു. ചെന്നൈയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്ക് പോവുകയായിരുന്ന കെ.പി.എന്‍. ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. രാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസ് െ്രെഡവര്‍ നാഗരാജനെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ചീപുരത്തിനടുത്ത് ആവളൂര്‍പേട്ട് ഗ്രാമത്തിന് സമീപമുള്ള ഒരു പാലത്തിലാണ് ബസ് ഇടിച്ചത്. എതിരെ വന്ന രണ്ട് ലോറികളെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ്സിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള ഒരാള്‍ പോലീസിന് മൊഴി നല്‍കി. ഇയാളെ കാഞ്ചീപുരം സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വേഗത്തില്‍ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഒരു പാലത്തിലിടിച്ച ശേഷം മറിയുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. വീഴ്ചക്കിടെ ഡീസല്‍ ടാങ്ക് തകര്‍ന്നതാണ് തീ പടരാന്‍ കാരണമെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും എത്തി. എന്നാല്‍ തീ പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഇതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്.












Click it and Unblock the Notifications