ദില്ലി:കനിമൊഴിയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി.2 ജി സ്‌പെക്ട്രം ഇടപാടില്‍ കനിമൊഴിക്കു സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെന്ന് കോടതിയ്ക്ക് വ്യക്തമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്.
ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ ഇളയമകന്റെ കാര്യങ്ങള്‍ നോക്കണമെന്നു കാണിച്ചാണ് കനിമൊഴി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ജാമ്യാപേക്ഷ നിരസിച്ച വിധി പ്രസ്താവം കനിമൊഴിയുടെ അമ്മ രാജാത്തി അമ്മാളിനെ കണ്ണീരിലാഴ്ത്തി.
കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.ടിആര്‍ ബാലു ഉള്‍പ്പെടെ നിരവധി ഡിഎംകെ നേതാക്കള്‍ വിധി കേള്‍ക്കാന്‍ ദില്ലി ഹൈക്കോടതിയിലെത്തിയിരുന്നു.
DMK leader and Karunanidhi's daughter Kanimozhi will continue to stay in jail as Delhi high court on Wednesday rejected her bail plea.The court also rejected the bail plea of Kalaignar TV MD Sharad Kumar.