ഹസാരെയുടെ സമരപ്പന്തലിലേക്ക് ജനപ്രവാഹം

യുവാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഹസാരെയ്ക്ക് പിന്തുണയുമായി രാജ്ഘട്ടിലെത്തിയിരിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച നിരാഹാരം വൈകിട്ട് ആറിന് അവസാനിക്കും.
ജന്തര്‍മന്തിറില്‍ നടത്താനിരുന്ന സമരം പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിലേക്ക് മാറ്റിയത്. രാജ്ഘട്ടിന് എതിര്‍വശത്താണ് സമരം. കനത്ത പോലീസ് കാവലാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്ഘട്ടിലേക്കുള്ള റോഡുകളും പോലീസ് നിയന്ത്രണത്തിലാണ്. അതേസമയം തനിക്ക് ആരുടെയും സുരക്ഷ ആവശ്യമില്ലെന്ന് അന്നാ ഹസാരെ പറഞ്ഞു.












Click it and Unblock the Notifications