Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈസൂര്‍ നഗരത്തില്‍ കാട്ടാനകളുടെ ആക്രമണം; ഒരു മരണം

Two elephants on a rampage kill one
മൈസൂര്‍: മൈസൂര്‍ നഗരത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ഒരു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആറുമണിയോടെ നഗരത്തിലെത്തിയ പിടിയാന ഉള്‍പ്പെടെയുള്ള രണ്ട് കാട്ടാനകളാണ് ആക്രമണം നടത്തിയത്.

നഗരത്തിലെ ബനിമന്തപ്പ പ്രദേശത്തുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ കയറിയ കൊമ്പനാന ഇവിടത്തെ സെക്യൂരിക്കാരനായിരുന്ന രേണുക പ്രസാദിനെ(55) ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

മണിക്കൂറുകളോളം നഗരത്തിലെ തെരുവുകളിലൂടെ കലിയിളകി ഓടിയ ആനകള്‍ കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ചു. ഒട്ടേറെ കടകളും വാഹനങ്ങളുമെല്ലാം ആനകള്‍ തകര്‍ത്തു.

ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ആനകളെയും മയക്കുവെടി വെച്ച് തളച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+