തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ ചെങ്ങറ പാക്കേജ് നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തിന് മേല്‍നോട്ടം വഹിയ്ക്കാന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എട്ട് ജില്ലകളിലെ നിലവില്‍ പ്ലസ് ടു ഉള്ള സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ കൂടുതലായി ഒരു ബാച്ച് കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് കൂടുതല്‍ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
ഇടിമിന്നലേറ്റും പാമ്പ് കടിയേറ്റും മരിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കും. നേരത്തെ ഇവര്‍ക്ക് 35,000 രൂപ വരെ സഹായം നല്‍കാന്‍ മാത്രമെ കഴിയുമായിരുന്നുള്ളൂ.
കൊച്ചി മെട്രോ പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കാന്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ 11 കോടി രൂപ അനുവദിച്ചു.
The UDF cabinet on Wednesday decided to implement the Chengara rehabilitation package which was formed by the previous government. Chief minister Oommen Chandy told media persons that revenue minister Thiruvanchoor Radhakrishnan has been entrusted with the responsibility of the same.